Posts

Showing posts from June, 2016

അനിയത്തി

Image
തനിക്കൊരു അനിയത്തി ഉണ്ടെന്നറിഞ്ഞ ദിവസം അയാളിൽ സന്തോഷത്തിന്റെ പുതു നാമ്പുകൾ മുള പൊട്ടിയിരുന്നു. എന്തിനായിരുന്നു അപ്പൻ ഇത് തന്നിൽ നിന്നും മറച്ചു വെച്ചതെന്നയാൾക്ക് മനസിലായില്ല. അപ്പനോടയോടയാൾക്ക് ദേഷ്യം തോന്നി. മരിച്ചവരോട് ദേഷ്യം തോന്നാൻ പാടില്ല. നടരാജൻ ലെതർ ബാഗിൽ നിന്നും മുഷിഞ്ഞു ചുളുങ്ങിയ കത്തെടുത്തു തുറന്നു. അപ്പൻ തനിക്കെഴുതിയ കത്ത്. അപ്പന്റെ മരണക്കുറിപ്പ്. അതിലെ വരികൾ ഓരോന്നും അയാൾ വീണ്ടും വീണ്ടും വായിച്ചു. ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ മങ്ങി തുടങ്ങുമ്പോൾ ചിലർ മരണത്തെ സ്നേഹിച്ചു തുടങ്ങും. അത്തരത്തിൽ ഒരു സ്നേഹബന്ധത്തിൽ അപ്പൻ അകപ്പെട്ടിരുന്നത് അയാൾ തിരിച്ചറിഞ്ഞില്ല. പ്രതിസന്ധികളുടെ രാത്രിയെ കീഴ്പ്പെടുത്തി സന്തോഷത്തിന്റെ പ്രകാശം ജീവിതത്തിൽ നിറയും എന്നയാൾ വിശ്വസിച്ചു. വിശ്വാസം ചിലപ്പോഴൊക്കെ വലിയ അദ്ഭുതങ്ങൾ പ്രവർത്തിക്കും. പണം കൊണ്ട് തൂക്കി നോക്കാതെ സ്വന്തം വൃക്ക തരാമെന്ന് ഇതുവരെ കാണാത്ത ഒരു ദൈവദൂതൻ അറിയിച്ചു. പക്ഷേ അതറിയുന്നതിനും മുൻപ് ആസന്നമായതിനൊപ്പം അപ്പൻ സ്വയമിറങ്ങി പോയി. വഴിയരികിലെ ഏതോ മരത്തിന്റെ ഇലകൾ മുഖത്ത് ആഞ്ഞു തല്ലിയപ്പോൾ നടരാജൻ ചിന്തകളിൽ നിന്നുണർന്നു. വണ്ടി ഏതോ വീതി കുറഞ്ഞ…