Posts

Featured Post

കാപ്പിക്കലം

Image
"ഋഷി ചായയാണോ പറഞ്ഞത്. മഴയത്ത് കാട്ടങ്കാപ്പിയാടോ നല്ലത്" കാപ്പി പറഞ്ഞ ശേഷം ബാഗിൽ നിന്നെടുത്ത പ്ലാസ്റ്റിക്  സഞ്ചിയിലേക്ക് ഫൈവ് ഫോൾട് മടക്കി കയറ്റുന്നതിനിടയിൽ രമ്യ പറഞ്ഞു. കാന്റീൻ എന്ന പേരിലറിയപ്പെടുന്ന നീളൻ വരാന്തയിൽ, വികാലാംഗ പെൻഷന് അപേക്ഷ നൽകി കാത്തു കിടന്നിരുന്ന ഒരു ബഞ്ചിന്റെ രണ്ടറ്റത്തായി അവർ ഇരുന്നു.

"ഇന്നാണോ എത്തിയത്. ഇന്നലെ വൈകിട്ട് ഞാൻ ലൈബ്രറിയിൽ നോക്കിയായിരുന്നു പക്ഷേ തന്നെ കണ്ടില്ല."

"രാവിലെ മാഡത്തെ കണ്ടപ്പോൾ  ഋഷി എന്നെ തിരക്കിയ കാര്യം പറഞ്ഞായിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞപ്പോഴേക്കും നല്ല മഴ ആയെടോ. വീട്ടില് ചേച്ചിയുടെ കുട്ടികളും ഉണ്ടായിരുന്നു. അതാ പിന്നെ പിറ്റേന്നത്തേക്ക് തിരിക്കാം എന്ന് വച്ചത്. താൻ എന്തിനാ എന്നെ അന്വേഷിച്ചത്? "

"അതിന്നലെയൊരു കാര്യം തന്നോട് പറയാനായിരുന്നു. അത് പോട്ടെ.നാട്ടിൽ പോയ കാര്യം എന്തായി?" ഋഷി ചോദിച്ചു.

"എന്താവാൻ , എന്നെ കാണാനാ അവർ വന്നത്. പക്ഷേ എന്നെ അല്ല ; അവർക്ക്  കുഞ്ഞിയെ ആണ് ഇഷ്ടായതെന്ന്. എന്നാ പിന്നെ  അവളുടെ നടക്കട്ടേന്ന് ഞാൻ പറഞ്ഞു. എന്റെ കെട്ട് കഴിയാൻ നോക്കി നിന്നാ ആര് വരാനാ ഋഷി ഈ കാപ്പിക്കലത്തിനു വേ…

സ്വപ്നദര്‍ശി

Image
വിന്റർഗാർഡൻ 6 കിലോമീറ്റർ എന്ന ചൂണ്ടുപലക വഴിയരികില്‍ ആദ്യമായി കണ്ടതു മുതൽ ആ കരിങ്കൽ സൗധം വന്യമായ ചാരുതയോടെ കണ്ണുകൾക്ക് മുന്നിൽ പല തവണ തലയുയർത്തി. ഓരോ തവണ കാഴ്ച്ചയില്‍ നിറയുമ്പോഴും കൂടുതൽ ഭംഗി തോന്നുന്നു പഴയ ബ്രട്ടീഷ് ബംഗ്ലാവിന്. മലമുകളിൽ നടക്കാനിറങ്ങിയ കോടമഞ്ഞ് ഇടക്കിടെ കാഴ്ചകളെ മറച്ചു. ശ്രീനിവാസ് രഞ്ജിനിയെ നോക്കി. സൈഡ് വിന്‍ഡോയിലേക്ക് തലചേർത്തു മയങ്ങുകയായിരുന്നു അവള്‍. എന്തൊരു
ഉത്സാഹമായിരുന്നു ഫ്‌ളാറ്റിൽ നിന്നിറങ്ങുമ്പോൾ. ഇപ്പോൾ കിടന്നുറങ്ങുന്നത് കണ്ടില്ലേ. തെല്ലൊരു പരിഭവം അയാളുടെ കണ്ണുകളിൽ നിറഞ്ഞു.

സ്വന്തമാകേണ്ടിയിരുന്ന ആദ്യ ദിവസങ്ങള്‍ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പരിചയക്കാർക്കും പങ്കു വെച്ചു നൽകേണ്ടി വന്നു. വീടുകളിൽ നിന്നു വീടുകളിലേക്കുള്ള പരക്കം പാച്ചിലുകളുടെ ക്ഷീണം തീർക്കാൻ രാത്രികൾ പോരാ എന്നു തോന്നി. വിവാഹ ജീവിതത്തിൽ ഏറ്റവും അനന്ദകരം ആദ്യനാളുകളാണെന്ന് ആരോ പറഞ്ഞത് ഓർമ വന്നു. എന്തൊരസംബന്ധമാണത്. അവധി അവസാനിപ്പിച്ചു ഫ്ലാറ്റിയിലേക്ക് തിരികെ എത്തിയപ്പോഴാണ് അല്പമെങ്കിലും സമാധാനം തോന്നിയത്. രഞ്ജിനിയെ ഫ്ലാറ്റിലേക്ക് കൊണ്ടു വരാൻ പിന്നെയും ഒരാഴ്ച സമയം വേണ്ടി വന്നു. ഒരു പ…

ആശുപത്രി കുറിപ്പുകള്‍

Image
ജനിച്ചതിനു ശേഷം ആദ്യമായി അസുഖം വന്ന് ആശുപത്രിയില്‍ കിടക്കുന്നത് ഈ ഇടക്കാണ്. അതൊരു വ്യത്യസ്ത അനുഭവം തന്നെ ആയിരുന്നു. രോഗത്തിന്‍റെതായ ബുദ്ധിമുട്ടുകള്‍ക്കിടയിലും മറക്കാനാകാത്ത ഒരുപാട് കാഴ്ചകള്‍ ആ പത്തു ദിവസങ്ങള്‍ എനിക്കു നല്‍കി. രണ്ടാം നിലയിലെ കുഞ്ഞു മുറിയിലും മുറിയിലെ ജാലകത്തിലൂടെ പുറത്തും ഞാന്‍ കണ്ടതും കേട്ടതും തികച്ചും വ്യത്യസ്തമായിരുന്നു. മുറി വൃത്തിയാക്കുന്നതിനിടെ മക്കളുടെ വിശേഷങ്ങളും വീട്ടുകാര്യങ്ങളും പറയുന്ന ചേച്ചി, പീടിയാട്രിക്ക് ഡ്യൂട്ടി ആയിരുന്നിട്ടും എപ്പോഴും മുറിയില്‍ കയറിവന്നു കലപില കൂട്ടുന്ന നഴ്സിംഗ് കുട്ടികള്‍,, ഇടക്കിടെ അപ്രത്യക്ഷനാകുകയും, പ്ലാവിന്‍റെ ചുവട്ടിലോ രോഗികളെ കൊണ്ടുപോകാന്‍ വരുന്ന ഓട്ടോയിലോ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന റൂംനമ്പര്‍ മൂന്നിലെ കുട്ടി, വയ്യെന്ന് പറഞ്ഞപ്പോള്‍ ഭക്ഷണം കഴിക്കുന്നത് മതിയാക്കി ഓടി വന്ന സിസ്റ്റ്ര്‍ .ഇയാളൊരു പേടിത്തൊണ്ടന്‍ ആണല്ലോടോ എന്ന് പറഞ്ഞു കളിയാക്കിയ ഡോക്ടര്‍.  പോസ്റ്റ്‌ മോര്‍ട്ടം ഡ്യൂട്ടിക്കായി ഇടക്കിടെ അടുത്തുള്ള മോര്‍ച്ചറിയിലേക്ക് പോകുന്ന പോലീസുകാര്‍. പുതിയ കെട്ടിടം നിര്‍മിക്കുന്നിടത്ത് മറച്ചു കെട്ടിയ പച്ച ഷീറ്റുകള്‍ക്കിടയിലൂടെ ഇടക്ക…

കോട്ടയം 17 : ഒരു വായനാനുഭവം

Image
മുന്നറിയിപ്പ് എന്ന മലയാള ചലച്ചിത്രത്തിന്റെ എഴുത്തുകാരൻ എന്ന നിലക്കാണ് ഉണ്ണി ആർ എന്ന കഥാകൃത്തിനെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്. മമ്മൂട്ടി എന്ന നടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം മാറ്റി നിർത്തിയാൽ അതിന്റെ കഥ തന്നെ ആയിരുന്നു ചിത്രത്തിലെ യഥാർത്ഥ നായകൻ. പിന്നീട് കുറച്ചു നാളുകൾക്ക് ശേഷം ലീല ചാർളി എന്നീ സിനിമകൾ ഇറങ്ങിയപ്പോഴാണ് അദ്ദേഹത്തെക്കുറിച്ചും കൂടുതൽ അന്വേഷിക്കുന്നതും കഥകൾ വായിക്കുന്നതും. അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് രചന ആയി പലരും കരുതിയിരുന്നത് ലീല എന്ന കഥ ആണ്. ഒരു ഏഴുത്തുകാരനെ സംബന്ധിച്ചിടത്തോളം മാസ്റ്റർ പീസ് എന്നൊന്നുണ്ടോ എന്നു ചിന്തിക്കേണ്ടി ഇരിക്കുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ലീലയേക്കാളും മികച്ച ഒരുപാട് കഥകൾ എഴുത്തുകാരന്റേതായി ഉണ്ട്. അതിൽ ഒടുവിലായി വായിച്ചത് കോട്ടയം 17 എന്ന ഹൃദയഹാരി ആയ കഥ ആണ്. പ്രസാധകരുടെ രേഖകൾ പ്രകാരം കോട്ടയം 17ന് അബുദാബി ശക്തി അവാർഡും അയനം - സി വി ശ്രീരാമൻ കഥാപുരസ്കാരവും ലഭിച്ചിട്ടുള്ള ഈ കഥ ഒരു മികച്ച വായനാനുഭവം തന്നെ പകർന്നു തന്നു.
മനുഷ്യനും മനുഷ്യത്വവും ദൈവവും വിശ്വാസവും വിശ്വാസികളും തമ്മിലുള്ള പൊരുത്തക്കേടുകളുടെ തുറന്നെഴുത്ത് ആണ് കോട്ടയം 17. തനി കോ…

കൺട്രയിൽ (Contrail)

Image
വിറകിന്റെ കറ പറ്റി നരച്ചു തുടങ്ങിയ ഇളം നീല ബ്ലൗസിൽ നിന്നും അല്പം മുൻപ് മാത്രം വെട്ടി പരുവപ്പെടുത്തിയ ചക്കയുടെ പശ കിള്ളി പൊളിച്ചെടുത്ത് മുണ്ടിന്റെ തുമ്പും പാവാടയും ചേർത്ത് അരയിൽ കുത്തി അതുവരെ വർത്തമാനത്തിൽ മുഴുകി നിന്ന മേരി ചേച്ചിക്ക് ശിംശിപാ വൃക്ഷ ചുവട്ടിൽ ഇരുന്ന സിദ്ധാർഥ രാജകുമാരന് തോന്നിയത് പോലുള്ള ഒരു ഉൾവിളി ഉണ്ടായി.
"അമ്മിണിച്ചേച്ചീ ഞാനെന്നാ ഈ കാടീം കൊണ്ടങ്ങ് പോകുവാ. അങ്ങേര് നൈറ്റ് കഴിഞ്ഞ് വരാറായി. എന്നെ വീട്ടീ കണ്ടില്ലെങ്കി പിന്നെ അത് മതി"
വെട്ടുകല്ലു കൊണ്ട് കെട്ടിയ നടക്കല്ലിറങ്ങുമ്പോൾ ടെറസിൽ നിന്ന് ഡിഷ് ആന്റിന ശരിയാക്കുന്ന പയ്യനെ നോക്കി മേരിച്ചേച്ചി വിളിച്ചു പറഞ്ഞു: "എടാ കൊച്ചേ ഒന്ന് വേഗം ശരിയാക്കി കൊട് "
"അതവൻ നന്നാക്കിക്കോളും നല്ല കഴിവുള്ള ചെക്കനാ" അമ്മിണിഅമ്മയുടെ മൂത്ത മകൻ ബാബു ഇറങ്ങി വന്നു.
"ഏ.. ബാബു ഇന്ന് പോയില്ലായിരുന്നോ." കാടി നിറച്ച ചളുങ്ങിയ അലൂമിനിയം ബക്കറ്റ് താഴുത്തെ നടക്കല്ലിൽ വെച്ചിട്ട് മേരിച്ചേച്ചി ചോദിച്ചു.
"ഇല്ല ഓട്ടോ പണിക്ക് കേറ്റിയേക്കുവാ. പിന്നെ ചെറിയൊരു മേല് നൊമ്പരം. പണിക്കോളാണെന്ന് തോന്നണു"
"എന്നാടാ ബാബു അത്. അ…

ആസക്തി

Image
എനിക്കിപ്പോൾ എല്ലാം വ്യക്തമായി കാണാൻ കഴിയുന്നുണ്ട്. മുന്നിലുള്ളത് മാത്രമല്ല പിന്നിലുള്ളതും വശങ്ങളിലുള്ളതും മുകളിലും കീഴെയും ഉള്ളതും ഒരുമിച്ചു കാണാം. താഴെ വലിച്ചു കെട്ടിയ നീല നിറമുള്ള ടാർപ്പോളീൻ പടതക്കു കീഴെ കുശുപ്പിടിച്ചു തുടങ്ങിയ തെങ്ങിൻ കട്ടിലിലിൽ ഞാൻ നീണ്ടു നിവർന്നു കിടക്കുന്നുണ്ട്. ക്ഷമിക്കണം ! ഞാൻ അല്ല എന്റെ ശരീരം. അമ്മയുടെ ഗർഭപാത്രത്തിൽ ജീവന്റെ തുള്ളികളിൽ നിന്നും ചെറു നാമ്പായി ഈ ലോക ഗോളത്തിലേക്ക് മുളച്ചു പൊന്തിയ നാളിൽ അച്ഛൻ വാങ്ങിയ കട്ടിൽ. എന്റെ പിള്ള മണവും മലവും മൂത്രവും കിതപ്പും വിയർപ്പും പിന്നീടെന്നോടൊപ്പം കുടുംബത്തിന്റെ ഭാരവും തങ്ങിയ കട്ടിൽ. ഇന്നതെന്റെ മാംസവും പേറി ഞാനെന്ന ഇല്ലായ്മയെ നോക്കി കരയുന്നു.

എന്റെ ആസക്തിയുടെ ദിനങ്ങളിൽ കട്ടിലിൽ മുഖമമർത്തി കരഞ്ഞിരുന്നവൾ , ഞാൻ കരയിച്ചിരുന്നവൾ എന്ന് പറയുന്നതാകും ഉചിതം. അവളുടെ മുഖം ആ കട്ടിലിൽ തന്നെ ഉണ്ട്. എന്റെ ശരീരത്തിന്റെ കാൽച്ചുവട്ടിൽ. ഈ അവസാന വേളയിലും അവളുടെ കണ്ണുനീരിന് കാരണം ഞാൻ മാത്രം.
കട്ടിലിന്റെ തലക്കൽ സജലങ്ങളായ നാല് പളുങ്ക് കണ്ണുകൾ. മക്കൾ ആണ്. പൊൻതരികൾ തോൽക്കുന്ന ആ പെൺതരികളെ ഇനി എനിക്ക് ലാളിക്കാനാവില്ല. മടിയിലിരുത്തി കൊഞ്ചിക്കാ…

ആനന്ദധാര

Image
അഞ്ചു വർഷത്തെ ഒരുമിച്ചുള്ള യാത്ര ഇവിടെ അവസാനിക്കുന്നു. ഇനി ഒരു കണ്ടുമുട്ടൽ ഉണ്ടാകുമോ എന്നറിയില്ല. കുറഞ്ഞ പക്ഷം ഞങ്ങൾ തമ്മിലെങ്കിലും. അവിടെ കൂട്ടുകാരികൾ യാത്ര പറയുന്ന തിരക്കിലാണ്. ചിലർ കരയുന്നു. കരയുന്നവരെ കെട്ടിപ്പിടിച്ച് മറ്റു ചിലർ ആശ്വസിപ്പിക്കുന്നു. സെലിന്റെ അടുത്തേക്ക് നടക്കുമ്പോൾ ഹൃദയം കൂടുതൽ വേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു. അൻപതടി നീളമുള്ള വരാന്തയുടെ ഇപ്പുറത്തു നിന്നും അപ്പുറത്തെത്താൻ ഒരു യുഗമെടുത്ത പോലെ. ഒരു അന്യ ഗൃഹ ജീവിയെപ്പോലെ അവർക്കിടയിലേക്ക് നടന്നടുത്തു. "സെലിൻ..." കൂടെ ഉണ്ടായിരുന്നവർ ഒക്കെ നിശബ്‌ദരായെങ്കിലും കേട്ടിട്ടും കേൾക്കാത്തത് പോലെ അവൾ സംസാരിച്ചുകൊണ്ടേയിരുന്നു. ഒരാളിൽ നിന്നുമൊഴിഞ്ഞു മാറുന്നതിനുള്ള ക്രൂരമായ ഉപായം അയാളെ അവഗണിക്കുകയാണല്ലോ ഒന്നു കൂടി വിളിക്കാൻ തോന്നിയില്ല. തിരികെ നടന്നു. റൂമിലെത്തി കതകടച്ചു. സങ്കടം പുഴ പോലെ ഒഴുകി. കണ്ണുകളിൽ നിന്നും കവിളുകൾ വഴി അവ താഴെ വീണു. സ്വയം മെനഞ്ഞെടുത്ത ആശ്വാസ വാക്കുകൾ ഒന്നും മതിയായിയുന്നില്ല. കതകിൽ ആരോ മുട്ടിയപ്പോൾ ആണ് ആ കിടപ്പിൽ നിന്നും എഴുന്നേൽക്കുന്നത്. "മോൻ പോയില്ലായിരുന്നോ. എല്ലാവരും പോയല്ലോ" താഴുത്തെ ന…