Posts

Showing posts from 2016

ആസക്തി

Image
എനിക്കിപ്പോൾ എല്ലാം വ്യക്തമായി കാണാൻ കഴിയുന്നുണ്ട്. മുന്നിലുള്ളത് മാത്രമല്ല പിന്നിലുള്ളതും വശങ്ങളിലുള്ളതും മുകളിലും കീഴെയും ഉള്ളതും ഒരുമിച്ചു കാണാം. താഴെ വലിച്ചു കെട്ടിയ നീല നിറമുള്ള ടാർപ്പോളീൻ പടതക്കു കീഴെ കുശുപ്പിടിച്ചു തുടങ്ങിയ തെങ്ങിൻ കട്ടിലിലിൽ ഞാൻ നീണ്ടു നിവർന്നു കിടക്കുന്നുണ്ട്. ക്ഷമിക്കണം ! ഞാൻ അല്ല എന്റെ ശരീരം. അമ്മയുടെ ഗർഭപാത്രത്തിൽ ജീവന്റെ തുള്ളികളിൽ നിന്നും ചെറു നാമ്പായി ഈ ലോക ഗോളത്തിലേക്ക് മുളച്ചു പൊന്തിയ നാളിൽ അച്ഛൻ വാങ്ങിയ കട്ടിൽ. എന്റെ പിള്ള മണവും മലവും മൂത്രവും കിതപ്പും വിയർപ്പും പിന്നീടെന്നോടൊപ്പം കുടുംബത്തിന്റെ ഭാരവും തങ്ങിയ കട്ടിൽ. ഇന്നതെന്റെ മാംസവും പേറി ഞാനെന്ന ഇല്ലായ്മയെ നോക്കി കരയുന്നു.

എന്റെ ആസക്തിയുടെ ദിനങ്ങളിൽ കട്ടിലിൽ മുഖമമർത്തി കരഞ്ഞിരുന്നവൾ , ഞാൻ കരയിച്ചിരുന്നവൾ എന്ന് പറയുന്നതാകും ഉചിതം. അവളുടെ മുഖം ആ കട്ടിലിൽ തന്നെ ഉണ്ട്. എന്റെ ശരീരത്തിന്റെ കാൽച്ചുവട്ടിൽ. ഈ അവസാന വേളയിലും അവളുടെ കണ്ണുനീരിന് കാരണം ഞാൻ മാത്രം.
കട്ടിലിന്റെ തലക്കൽ സജലങ്ങളായ നാല് പളുങ്ക് കണ്ണുകൾ. മക്കൾ ആണ്. പൊൻതരികൾ തോൽക്കുന്ന ആ പെൺതരികളെ ഇനി എനിക്ക് ലാളിക്കാനാവില്ല. മടിയിലിരുത്തി കൊഞ്ചിക്കാ…

ആനന്ദധാര

Image
അഞ്ചു വർഷത്തെ ഒരുമിച്ചുള്ള യാത്ര ഇവിടെ അവസാനിക്കുന്നു. ഇനി ഒരു കണ്ടുമുട്ടൽ ഉണ്ടാകുമോ എന്നറിയില്ല. കുറഞ്ഞ പക്ഷം ഞങ്ങൾ തമ്മിലെങ്കിലും. അവിടെ കൂട്ടുകാരികൾ യാത്ര പറയുന്ന തിരക്കിലാണ്. ചിലർ കരയുന്നു. കരയുന്നവരെ കെട്ടിപ്പിടിച്ച് മറ്റു ചിലർ ആശ്വസിപ്പിക്കുന്നു. സെലിന്റെ അടുത്തേക്ക് നടക്കുമ്പോൾ ഹൃദയം കൂടുതൽ വേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു. അൻപതടി നീളമുള്ള വരാന്തയുടെ ഇപ്പുറത്തു നിന്നും അപ്പുറത്തെത്താൻ ഒരു യുഗമെടുത്ത പോലെ. ഒരു അന്യ ഗൃഹ ജീവിയെപ്പോലെ അവർക്കിടയിലേക്ക് നടന്നടുത്തു. "സെലിൻ..." കൂടെ ഉണ്ടായിരുന്നവർ ഒക്കെ നിശബ്‌ദരായെങ്കിലും കേട്ടിട്ടും കേൾക്കാത്തത് പോലെ അവൾ സംസാരിച്ചുകൊണ്ടേയിരുന്നു. ഒരാളിൽ നിന്നുമൊഴിഞ്ഞു മാറുന്നതിനുള്ള ക്രൂരമായ ഉപായം അയാളെ അവഗണിക്കുകയാണല്ലോ ഒന്നു കൂടി വിളിക്കാൻ തോന്നിയില്ല. തിരികെ നടന്നു. റൂമിലെത്തി കതകടച്ചു. സങ്കടം പുഴ പോലെ ഒഴുകി. കണ്ണുകളിൽ നിന്നും കവിളുകൾ വഴി അവ താഴെ വീണു. സ്വയം മെനഞ്ഞെടുത്ത ആശ്വാസ വാക്കുകൾ ഒന്നും മതിയായിയുന്നില്ല. കതകിൽ ആരോ മുട്ടിയപ്പോൾ ആണ് ആ കിടപ്പിൽ നിന്നും എഴുന്നേൽക്കുന്നത്. "മോൻ പോയില്ലായിരുന്നോ. എല്ലാവരും പോയല്ലോ" താഴുത്തെ ന…

ഒരു സഹപാഠിയെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ്

Image
13/10/2016  മുവാറ്റുപുഴ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓഫീസിൽ പോയിരുന്നില്ല. പനിയും തുമ്മലും ചുമയും ഒക്കെയായി ആകെ തളർന്നിരിക്കുകയായിരുന്നു. ഡസ്റ്റ് അലർജി ഉണ്ടെന്ന് പറഞ്ഞപ്പോൾ അലക്സ്‌ രണ്ട് സർജിക്കൽ മാസ്ക് കൊണ്ടു വന്നു തന്നു. യാത്ര ചെയ്യുമ്പോൾ അത് ഉപയോഗിച്ചാൽ പൊടി ശല്യം ഒരു പരിധി വരെ ഒഴിവായി കിട്ടും. കഴിഞ്ഞ ദിവസം അത് വെച്ച് കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോഴാണ് ആ പെൺകുട്ടിയുടെ മുഖം മനസിലേക്ക് വന്നത്. മുഖം എന്നൊന്നും പറയാൻ ആകില്ല. ഇളം പച്ച നിറമുള്ള സർജിക്കൽ മാസ്കിനും ഇഴ അകലമുള്ള ശിരോ വസ്ത്രത്തിനും ഇടയിലുള്ള രണ്ടു കണ്ണുകൾ ആണ് ഓർമയിലെ ഖദീജ. ഒന്നിലധികം തവണ ഞാൻ ആ മുഖം കണ്ടിട്ടുണ്ടാകണം. പക്ഷേ ഈ ഒരു ചിത്രമേ അന്നും ഇന്നും മനസിലുള്ളൂ.
പതിനൊന്നാം ക്ലാസിൽ പുതിയ സ്കൂളിൽ ചേർന്ന സമയം. അപ്പുറവും ഇപ്പുറവും പിന്നിലും ആയി ഇരിക്കുന്ന ഒന്നു രണ്ടു പേരെ ഒഴികെ ആരെയും അധികം പരിചയമില്ല. പരിചയപ്പെടലുകളും ഗ്രൂപ്പ് തിരിക്കലും ഒക്കെ ആയി എല്ലാ പീരിയടുകളും രസമായിരുന്നു. ഏത് വിഷയത്തിന്റെ ഗ്രൂപ്പിൽ ആണെന്ന് ഓർമ കിട്ടുന്നില്ല , ഞാൻ ഉൾപ്പെട്ട ഒരു ഗ്രൂപ്പിൽ അവളും ഉണ്ടായിരുന്നു. അന്ന് ഞങ്ങൾ പരിചയപ്പെട്ടിരിക്കണം തീർച്ച. പിന്നീട് …

ചോരയുടെ മണമുള്ള രാഷ്ട്രീയം

Image
വിമാനത്താവളത്തിൽ നിന്നും പുറത്തേക്കിറങ്ങുന്ന നീണ്ടു മെലിഞ്ഞ ആ മനുഷ്യൻ കുവൈറ്റിലെ ഒരു ഓയിൽ കമ്പനിയിൽ ഡീസൽ മെക്കാനിക്ക് ആണ്. പുറത്ത് വെള്ള നിറത്തിൽ ഒരു റ്റാറ്റാ ഇൻഡിക്ക അയാളെ കാത്തു നിൽപ്പുണ്ടായിരുന്നു . ഹർത്താൽ ആയതുകൊണ്ട് വലിയ അക്ഷരത്തിൽ മരണം എന്നെഴുതിയ ഒരു വെളുത്ത കടലാസ് അതിന്റെ ചില്ലിൽ ചേർന്നിരിക്കുന്നു.
മരണം !! മകൻ മരിച്ചിരിക്കുന്നു. ആരോ കൊലപ്പെടുത്തിയതാണ്. രാഷ്ട്രീയ കൊലപാതകം എന്ന് പത്രത്തിൽ വാർത്ത വന്നു. അയാളുടെ രാഷ്ട്രീയം വിശപ്പിന്റെ രാഷ്ട്രീയമായിരുന്നു. മകന്റേതെന്തെന്ന് അയാൾക്കറിവില്ലായിരുന്നു. ജീവിതം കരുപ്പിടിപ്പിക്കാൻ കഷ്ടപ്പെടുന്നതിനിടയിൽ അന്വേഷിക്കാൻ മറന്നു.
റെയിൽവേ സ്റ്റേഷനു മുന്നിലെ ഷോർട്ട് കട്ട് കടക്കുമ്പോൾ ചുളിവ് വീണ മഞ്ഞ ഷർട്ടും കറുത്ത പാന്റും ധരിച്ച ഒരു നരച്ച മുടിക്കാരൻ വാഹനത്തിനു കൈ നീട്ടി. ഹർത്താൽ ആയതുകൊണ്ട് വണ്ടി ഒന്നും കിട്ടിയില്ല വഴിയിൽ ഇറങ്ങിക്കോളാo എന്ന് പറഞ്ഞപ്പോൾ കൂടെ കൂട്ടി. ഒരേ സ്ഥലത്തേക്കാണ് രണ്ടു പേർക്കും പോകേണ്ടത്. മദ്രാസിലെ ഒരു സിനിമാ സ്റ്റുഡിയോയിലെ ജോലിക്കാരൻ ആണ് എന്ന് ഡ്രൈവറോട് പറയുന്നത് കേട്ടു.
ഒരേ നാട്ടുകാർ ആയിരുന്നെങ്കിലും അപരിചിതർ. മൂകമായ ആ വിലാപ യ…

ഇടവപ്പെയ്ത്ത്

Image
"അതേയ്.. നാളെയാ ലയേടെ കല്യാണം. ഞാൻ അന്ന് അവള് വിളിച്ച കാര്യം പറഞ്ഞില്ലാർന്നോ?"
ബെഡ് ലാമ്പിന്റെ സ്വിച്ച് ഓഫ് ചെയ്തുകൊണ്ട് വീണ ചോദിച്ചു. മറ്റൊരിക്കൽ ആയിരുന്നെങ്കിൽ വിക്ടറ്റർ സമ്മതിക്കുമെന്നവൾക്ക് ഉറപ്പായിരുന്നു. പക്ഷേ ഈ അവസ്ഥയിൽ... വിക്ടറിന് തന്നോടുള്ള സ്നേഹ കൂടുതൽ കൊണ്ടാണ് ഇങ്ങനെ ഒരു സംശയം. "നാളെ മുതലാണല്ലോ നീ ലീവ് ല്ലേ..
ഈ അവസ്ഥേല് മോളേം കൊണ്ട് ഇത്രയും ദൂരം പോണംന്നൊക്കെ പറഞ്ഞാല്..
ഞാൻ ഒരു കാര്യം ചെയ്യാം, രാവിലെ ജിൻസനോട് വരാൻ പറയാം. നിന്നെ അവൻ കാറിൽ വിടും." "അത് വേണ്ട. രേണു ഉണ്ട് ഞാൻ അവളുടെ കാറില് പൊയ്ക്കോളാം പിന്നെ ആദ്യം എന്താ പറഞ്ഞത് ?? മോളോ..!! മോളൊന്നുമല്ല.. നിങ്ങടെ പിൻഗാമി നല്ല കുട്ടിക്കുറുമ്പനൊരു വിക്ടറ്കുഞ്ഞാ ഇതിനുള്ളില് " "മോളാണെങ്കിലും മോനാണെങ്കിലും നമ്മുടെ മുത്തല്ലേടീ" വിക്ടർ അവളുടെ നെറ്റിയിൽ ചുംബിച്ചു. അതായാളുടെ കുഞ്ഞിനുള്ളതായിരുന്നു. അവൾ വിക്ടോറിന്റെ കൈകളിൽ തല വെച്ച് അയാളോട് ചേർന്നു കിടന്നു. തന്റെ കൈകൾകൊണ്ട് അവളുടെ നിറഞ്ഞ ഉദരത്തിൽ അയാൾ ഒരു മായില്പീലികൊണ്ടെന്ന പോലെ മൃദുലമായി സ്പർശിച്ചു. തങ്ങൾക്ക് പിറക്കാൻ പോകുന്ന കുഞ്ഞോമനയുടെ പിഞ്ചു മു…

വീട്ടിലേക്കുള്ള വഴി

Image
പന്ത് കളി കഴിഞ്ഞപ്പോഴേക്കും വെയിലാറി തുടങ്ങിയിരുന്നു. അപ്പു നിക്കറിന്റെ പോക്കറ്റിൽ പരതി നോക്കി. ഭാഗ്യം ! അതവിടെ തന്നെ ഉണ്ട്. സ്കൂളീന്നു വരുമ്പോ മുന്തിക്കലെ മുറുക്കാൻ കടയിൽ നിന്നും ഒരു പൊതി വാസനചുണ്ണാമ്പ് വാങ്ങാൻ അമ്മമ്മ രണ്ടു ദിവസമായി പറയുന്നു. ഇന്നെന്തായാലും മറന്നില്ല. ചുണ്ണാമ്പ് വാങ്ങി ബാക്കി വന്ന പൈസക്ക് കമർകെട്ടും വാങ്ങി വായിലിട്ട് നടക്കുമ്പോഴായിരുന്നു അമ്പലപ്പറമ്പിലെ മൈതാനത്ത് പന്തകളി നടക്കുന്നത് കണ്ടത്. നല്ല രസമുണ്ടായിരുന്നു കാണാൻ. അനന്ദൂന്റെ ചേട്ടനുമുണ്ട് കളിക്കാൻ. പണ്ട് സ്കൂളിൽ വെച്ച് അവൻ കാണിച്ചു തന്നിട്ടുണ്ട് ചേട്ടനെ. അവന്റെ ചേട്ടന് ഒരുപാട് ഉയരത്തിൽ പന്ത് തട്ടി പറത്താൻ അറിയാം.
എത്ര നേരം അവിടെ നിന്നെന്നറിയില്ല. നേരം ഒരുപാട് വൈകി. ഇന്ന് അമ്മമ്മയുടെ വഴക്ക് ഉറപ്പാണ്. റോഡ് വഴി പോയാൽ കുറേ സമയമെടുക്കും. വേറെ ഒരു കുറുക്കു വഴി ഉള്ളത് കാവിൽക്കൂടിയാണ്. പാടം വട്ടം കടന്ന് പനങ്ങാട്ട് കാവും കടന്നാൽ ഏലഞ്ചേരിക്കാരുടെ തെങ്ങുംതോപ്പാണ്. അതിനുമപ്പുറത്താണ് വീട്.
ഇനിയിപ്പോ ആലോചിക്കാനൊന്നുമില്ല കുറുക്കുവഴി തന്നെ ശരണം. പോക്കറ്റിൽ കൈയിട്ട് ചുണ്ണാമ്പ് അവിടെ തന്നെ ഉണ്ട് എന്നുറപ്പ് വരുത്തി വരമ്പത്ത് കൂടി …