Posts

Showing posts from August, 2017

കള്ളന്‍

Image
രാകി മിനുക്കിയ കത്തിയുടെ വായ്ത്തലയിൽ തൊട്ടു നോക്കി മൂർച്ച ഉറപ്പു വരുത്തി. ഒറ്റ വെട്ടിന് ഒത്ത കാള വരെ വീഴും. പക്ഷേ ആരെയും മുറിപ്പെടുത്താനുള്ള മനക്കരുത്ത് കൈമുതലായിട്ടില്ല ഇതു വരെ , അങ്ങനെ ഒന്ന് ഇനി കൈവശമാക്കാനും താല്പര്യമില്ല. പരമാവധി ഭയപ്പെടുത്തുക , അതും സ്വയ രക്ഷക്ക് മാത്രം.  ഭീഷഗ്വരന്മാർ രോഗിയറിയതെ ശസ്ത്രക്രിയ ചെയ്യുന്നത് പോലെ , ഇരയറിയാതെ മാലോകരറിയതെ അതീവ ശ്രദ്ധാപൂർവം മറ്റൊന്നിനും കേടുപാടുകൾ വരുത്താതെ സ്ഥാന ചലനം വരുത്താതെ കൃത്യം നിർവഹിക്കണം. ക്രോധം പക അത്യാഗ്രഹം ഈ തൊഴിലിന് വർജ്യം. ഗുരു വചനങ്ങളും അടവുകളും കാലം മിനുസപ്പെടുത്തിയ കൈ മെയ് വഴക്കവും കൂട്ടുണ്ടായിരുന്നിട്ടും തസ്കരവിദ്യയിൽ താൻ പൂർണനല്ല എന്നൊരു തോന്നൽ കള്ളന്റെ ഉള്ളിലുണ്ടായിരുന്നു. അതിനു കാരണമാകട്ടെ പൂർവ പിതാക്കന്മാർ ചിന്തിച്ചു തീർത്ത വീതി കുറഞ്ഞ വളഞ്ഞ പാതകളിൽ നിന്നും മാറി  സ്വയം വഴി വെട്ടിത്തുടങ്ങിയ കാലത്ത് പാതവക്കത്ത് കുരുത്ത നീതി ബോധത്തിന്റെ  തൈ. ഏതൊരു കാറ്റിലും മഴയിലും തസ്കര ജന്മത്തിനു  നിത്യനിദ്ര നൽകി കള്ളന്റെ മേൽ കടപുഴകി വീഴാമെന്ന അവസ്ഥയിലേക്ക് ഓരോ മോഷണവും വളവും വെള്ളവുമേകി വളർത്തി അതിനെ ഒരു വട വൃക്ഷമാക്കി തീർത്തിരിക്കുന്…