Posts

Showing posts from July, 2016

ഒരു ലൈൻ പൊട്ടി വീണ കഥ

Image
ഇന്നെന്തോ പത്തുമണിക്ക് തന്നെ ഇറങ്ങാൻ കഴിഞ്ഞു. ബൈക്കിൽ വീട്ടിലേക്ക് പോരുമ്പോൾ പോക്കറ്റിൽ നിന്നും ഫോണിന്റെ വൈബ്രെഷൻ മൂന്നു നാല് തവണ അനുഭവപ്പെട്ടിരുന്നു. വീട്ടിലെത്തിയ വഴി ഫോൺ എടുത്തു നോക്കി.
whatsapp മെസ്സേജ് ആണ്. പരിചയമില്ലാത്ത നമ്പറിൽ നിന്നും ഉള്ള മൂന്നു മെസ്സേജ് ഉണ്ട്.
9497****** :
>da.. couldn't talk much.
>how are you doin??
>da u there..? ith njaanada *******

പൂർവ കാമുകി ആണ്.
കാമുകി എന്നൊന്നും പറയാനോക്കില്ല കേട്ടോ, വൺ വേ ഹെവി വോൾട്ടേജ് ലൈൻ ആയിരുന്നു. ഒരുപാട് നാൾ മനസ്സിൽ കൊണ്ട് നടന്ന മോഹമായിരുന്നു. പക്ഷേ പറയാനൊരു പേടി. സാധാരണ ഈ വക കാര്യങ്ങളിലൊക്കെ ധൈര്യം തരാൻ കൂട്ടുകാർ ഉണ്ടാകുമെങ്കിലും ഈ ലവ് സ്റ്റോറി ഞാൻ ഒഴികെ ഒരു പൂച്ചക്കുഞ്ഞിനു പോലും അറിയില്ലാതിരുന്നത് കൊണ്ട് ആ പിൻതുണയും കിട്ടിയില്ല. അവൾ എങ്ങിനെ പ്രതികരിക്കും എന്നതായിരുന്നു ടെൻഷൻ മുഴുവനും. അതിനു കാരണമുണ്ട് അവൾ സ്‌കൂളിലെ ആസ്ഥാന സുന്ദരി ആയിരുന്നു. ഞാൻ ആണെങ്കിൽ ഇന്നത്തെ പോലെ സ്ലിം ബ്യൂട്ടി ഒന്നും അല്ല, നല്ല ഉരുണ്ടുരുണ്ട് ഒരു ഉണ്ടപ്പക്രു ആയിരുന്നു. പോരാത്തതിന് അവളുടെ അമ്മ ഞങ്ങളുടെ തന്നെ സ്‌കൂളിലെ ടീച്ചറും. അതിന്റെ ഒരഹങ്കാരം അവ…

ഹൈ ബീം

Image
ക്ലബ്ബിലെ മറ്റാർക്കും ഇല്ലാത്ത ഒരു കാർ സ്വന്തമാക്കണം. ഈ മോഹം അയാളുടെ നിദ്രകളെ കെട്ടിയിട്ടിട്ട് മാസങ്ങൾ ആയിരുന്നു. മോഹം കലശലായ ദിനമൊന്നിൽ അയാൾ പൈതൃക സ്വത്തായി കിട്ടിയ ഭൂമിയിൽ നിന്നും ഒരു തുണ്ട് വിറ്റൊരു കാറു വാങ്ങി. എൻജിന്റെ സവിശേഷതകളോ ഉള്ളിലെ ആഡംബരമോ സുരക്ഷാ സംവിധാനങ്ങളോ അയാളെ തെല്ലും ഭ്രമിപ്പിച്ചില്ലെങ്കിലും ജർമൻ നിർമിതം എന്ന മുദ്രണവും അതിന്റെ വിലയും അയാളിൽ കുളിരു കോരിയിട്ടു. വരാൻ പോകുന്ന ക്ലബ്ബ് ആനുവൽ മീറ്റിംഗിൽ പങ്കെടുക്കാൻ പുതിയ കാറിൽ പോകുന്നതയാൾ സ്വപ്നം കണ്ടു. മീറ്റിംഗിന് ശേഷമുള്ള പൊങ്ങച്ച പാർട്ടിയിൽ പുതിയ കാറിന്റെ സവിശേഷതകൾ സഹ കുടിയന്മാരോട് വിവരിക്കുകയും തദവസരത്തിൽ കാറിന്റെ വിലയെപ്പറ്റി തിരക്കുന്നവരോട് "ഓ..അത്ര വിലയൊന്നുമില്ല നാൽപ്പത് രൂപക്ക് കിട്ടിയെന്നെ.. നാൽപ്പത് ലക്ഷം.." എന്ന് തല ഉയർത്തി, നാൽപ്പത് ഇഞ്ച് നെഞ്ച് പരമാവധി വിടർത്തി, സവിനയം പറയുന്നത് അയാൾ എത്രയോ തവണ ഭാവനയിൽ കണ്ടിരിക്കുന്നു.
ചുവന്ന രെജിസ്റ്റഡ് പ്ലേറ്റ് ഒട്ടിച്ച ജർമൻ പടക്കുതിര രാജവീഥിയിലൂടെ കുതിച്ചു പാഞ്ഞു. പാതക്കിരുവശവും വൈദ്യുത വിളക്കുകൾ അയാൾക്ക് വെളിച്ചം വീശി. കാറിനുള്ളിലെ സുഖശീതളിമായിൽ അയാൾ സ്വയം മറന്ന…

ടെക്കി

Image
ഏറെ നേരം നോക്കി നിന്നിട്ടാണ് ബസ് കിട്ടിയത്. എട്ടുമണിക്ക് ശേഷം ഓഫീസിൽ നിന്ന് ഇറങ്ങേണ്ട അവസ്ഥ ഇതുവരെ ഉണ്ടാകാതിരുന്നത് കൊണ്ടാണ് ബസിലെ ഈ തിരക്ക് അസാധാരണമായ ഒന്നാണോ എന്ന് പറയാൻ കഴിയാത്തത്. ഫസ്റ്റ് ഗിയറിൽ ഒന്നു തുള്ളിച്ചാടിയ ശേഷം മുക്കി മുരണ്ടു നീങ്ങി തുടങ്ങിയ ട്രാൻസ്‌പോർട്ട് ബസിന്റെ താളത്തിനൊപ്പം യാത്രക്കാരുടെ തലകൾ ഒരു ശാസ്ത്രീയ നൃത്താഭ്യാസിയുടേതു പോലെ അങ്ങോട്ടും ഇങ്ങോട്ടും ആടിക്കൊണ്ടിരുന്നു. ഞാൻ അടുത്തിരുന്ന ആളെ നോക്കി. ബസ് സ്റ്റോപ്പിൽ വെച്ചു തന്നെ അയാൾ എന്നെ നോക്കുന്നുണ്ടായിരുന്നു. എന്താണിത്ര നോക്കാൻ..!മനുഷ്യരെ കണ്ടിട്ടില്ലേ.. എന്റെ ഉയർന്നു വന്ന പുരികക്കോടികൾ അയാളോടാരാഞ്ഞു. 

"കഴുത്തി കോണാനൊക്കെ കെട്ടി എവടെ പോകുവാ" എന്ത് ശല്യമാ ഇത്..disgusting..! ഞാൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല. ടൈ അഴിച്ചു ബാഗിൽ ഇട്ടു. വെറുതെ ഒച്ച എടുത്ത് ഉള്ള എനർജി കൂടി കളയാൻ വയ്യ. എട്ടരയ്ക്ക് തുടങ്ങിയ ഷിഫ്റ്റാണ്, അഞ്ചരക്കു കഴിയേണ്ടതാണ്. ക്രിട്ടിക്കൽ വർക്കാണ് പോലും. ചെയ്തിട്ടേ പോകാവൂ എന്ന് മുകളിൽ നിന്നുള്ള താക്കീതു വേറെയും. വർക്ക് എല്ലാം തീർത്ത് ഇറങ്ങിയപ്പോഴേക്കും എട്ടുമണി കഴിഞ്ഞു. പന്ത്രണ്ട് മണിക്കൂർ ജോലി. ഞങ…