Posts

Showing posts from September, 2015

ചുവന്ന പനിനീര്‍പ്പൂവിന്‍റെ കഥ

Image
കുമാരി ടീച്ചര്‍ കടന്നുവന്നതും UKG A ക്ലാസ്സ് നിശബ്ദമായി. വാക്കു പറഞ്ഞിരുന്നത് പോലെ ടീച്ചര്‍ കഥ പറഞ്ഞു തുടങ്ങി.

"പണ്ട് പണ്ട് ഒരിടത്തൊരിടത്ത് ഒരു രാജകൊട്ടാരത്തില്‍ വലിയ പൂന്തോട്ടം ഉണ്ടായിരുന്നു. ആ പൂന്തോട്ടത്തില്‍ ഒത്തിരി പൂക്കള്‍ ഉണ്ടായിരുന്നു. പിച്ചി , ചെമ്പകം ,ചെമ്പരത്തി ,സൂര്യകാന്തി ,മുല്ല ,ജമന്തി  അങ്ങനെ അങ്ങനെ ഒത്തിരി പൂക്കള്‍. പൂച്ചെടികള്‍ക്ക് ഇടയില്‍ പൂന്തോട്ടത്തിനു നടുവില്‍ ഒരു വലിയ പൊയ്ക, കുളം, ഉണ്ടായിരുന്നു. നിറയെ ആമ്പല്‍ പൂക്കള്‍ വിരിഞ്ഞിരുന്ന ആ കുളത്തിന്‍റെ നടുക്ക് ഒരു ചെറിയ തുരുത്തില്‍ ഒരു പനിനീര്‍ ചെടി വളര്‍ന്നിരുന്നു.അതില്‍ ഒരിക്കലും വാടാത്ത ഒരു വെളുത്ത പനിനീര്‍പ്പൂവും "

"അതെന്താ ടീച്ചര്‍ പനീര്‍ച്ചെടി  ?"

"പനീര്‍ച്ചെടി അല്ല പനിനീര്‍ച്ചെടി..! റോസാച്ചെടിയെ ആണ് പനിനീര്‍ച്ചെടി എന്ന് വിളിക്കുന്നത്. രോസപ്പൂവിന് പനിനീര്‍ പൂവെന്നും പേരുണ്ട് മോളൂ...

വെളുത്ത നിറമുള്ള ഒരേ ഒരു പനിനീര്‍പ്പൂവുമായി ആ ചെടി പൊയ്കയുടെ നടുക്ക് തല ഉയര്‍ത്തി നില്‍ക്കുന്നത് കാണാന്‍ നല്ല ചന്തം ആയിരുന്നു. നിറയെ പൂക്കളും പൂമ്പാറ്റകളും വണ്ടുകളും പക്ഷികളും ഉണ്ടായിരുന്ന ആ പൂന്തോട്ടം സ്വര്‍ഗം പോ…

ശ്രീ പാര്‍വതിയുടെ പാദം

Image
കാര്‍മേഘം  ചിന്തകളെ മൂടുന്ന ദിവസങ്ങളില്‍ അവന്‍ ആ കല്‍പ്പടവുകളില്‍  ചെന്നിരിക്കാറുണ്ട്..
ശ്രീ പാര്‍വതിയുടെ ക്ഷേത്രക്കുളത്തിന്റെ പടവുകളില്‍ നിന്നും പായലിന്റെ മണമുള്ള വെള്ളത്തിലേക്ക് ചാടി ഊളിയിടുന്ന മാക്രികള്‍.
ഒരു മാന്ത്രികനെ പോലെ ജലപ്പരപ്പിലൂടെ നടക്കുന്ന ചെറു പ്രാണികള്‍.
കാലൊന്നു വെള്ളത്തിലേക്ക് ഇറക്കുമ്പോള്‍ പാദത്തില്‍ മുട്ടി ഉരുമ്മി തെന്നി നീങ്ങുന്ന ചെറു മീനുകള്‍..
എല്ലാം വിഭ്രാന്തിയിലാണ്ട് പോയ മനസ്സിന്‍റെ കല്‍പ്പനകള്‍. 
നാഗരികതയുടെ യന്ത്ര സമാനമായ ജീവിതത്തില്‍ എവിടെയാണ് പച്ചപ്പ്‌? 
എവിടെയാണ് കുളങ്ങള്‍ കല്‍പ്പടവുകള്‍?
എല്ലാം ഭാവനയുടെ കാന്‍വാസില്‍ കോറിയിട്ട ചിത്രങ്ങള്‍.
ആ ദിവസങ്ങളില്‍ ഒന്നില്‍ അവന്‍ ആമ്പല്‍കുളത്തിന്‍റെ തെക്കേ ഓരത്ത്‌ ആരാലും ശ്രദ്ധിക്കാതെ ഒരു കാട്ടുപൂവ് നില്‍ക്കുന്നത് കണ്ടു.
ആമ്പലിന്‍റെ വാസന ഇല്ലായിരുന്നു അതിനു !
താമരയുടെ ഭംഗിയും !
എങ്കിലും മനോഹരമായിരുന്നു..!
ദിനരാത്രങ്ങള്‍ കഴിഞ്ഞു പോയെങ്കിലും ആ പടവുകളില്‍ തന്നെ അവന്‍ ഇരുന്നു.
ശ്രീ പാര്‍വതിയുടെ പാദം* പോലെ ലാളിത്യം നിറഞ്ഞ, ഹൃദയഹാരിയായ ആ പൂവ് അവനെ നോക്കി വാടാതെ, ഇതളുകള്‍ പൊഴിക്കാതെ,കൊഴിഞ്ഞു വീഴാതെ അവനൊപ്പം യുഗാന്തരങ്ങള്‍ കഴിച്ചു..
അവരു…

ശിശു

Image
നീ നറും പൈമ്പാല്‍-
ചൊരിയും നിലാവല
വാനിന്നഗാധത,
ഭൂവിന്‍ വിശാലത,
പൂവിന്‍റെ സൗരഭ്യമേറും കുളിരല.
നീയീ ചെറുവീടിരുട്ടിലും-
കാക്കുന്ന ദീപം,
പ്രതീക്ഷയുണര്‍ത്തും വിശുദ്ധത.
തായമാര്‍ക്കുള്‍ക്കുളിര്‍,
ജന്മ നാടിന്‍ ഭാഗ്യം.
നീയീ പ്രകൃതിയും ശക്തിയും-
ചേര്‍ന്നുളവായ ജഗത്തിന്‍റെ-
സൗന്ദര്യ സാരസ്വം.