Posts

Showing posts from August, 2016

അപർണ

Image
എത്ര ശ്രമിച്ചിട്ടും അപർണ ഇനി ഇല്ല എന്നെനിക്ക് ഉൾക്കൊള്ളാനാകുന്നില്ല. ഇനി അതിനു കഴിയുമോ എന്നും അറിയില്ല. ഇന്നലെ ഫിറോസ് ഇക്കാര്യം എന്നെ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ തരിച്ചിരുന്നു പോയി. ഇതെന്നോട് പറയാൻ അവൻ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. അവന്റെ വാക്കുകൾ മുറിയുന്നതും ശ്വാസഗതി കൂടുന്നതും ഞാൻ അറിഞ്ഞു. അവളോടുള്ള പിണക്കത്തിന്റെ മരവിപ്പിൽ നിന്നും എന്നെ ഉണർത്തിയത് അവളുടെ മരണ വാർത്ത ആയിരുന്നു. അവൾ പോയി ഒരു മാസം കഴിഞ്ഞിരിക്കുന്നു. ഞങ്ങൾക്കിടയിൽ പരിഭാവങ്ങൾക്ക് സ്ഥാനമില്ല എന്ന് ഞാൻ എന്തേ മനസിലാക്കാതെ പോയി.
ആയിരം രൂപക്ക് ഡീസൽ നിറച്ച് സ്വാമിയുടെ കറുത്ത സ്കോർപിയോയിൽ ഞങ്ങൾ യാത്ര തിരിച്ചു. പണ്ടേപ്പോഴോ അവൾ പറഞ്ഞു തന്ന ഓർമ്മയിലെ പാതി മാഞ്ഞ വഴികളിലൂടെ ആണ് ഞങ്ങൾ പോകുന്നത്. വർഷം മൂന്നേ കഴിഞ്ഞിട്ടുള്ളുവെങ്കിലും അവൾ വാക്കുകൾ കൊണ്ട് കോറിയിട്ട ചിത്രങ്ങളിൽ നിന്നും വലിയ മാറ്റങ്ങൾ വന്നിരിക്കുന്നു ഈ നീളൻ പാതക്ക്. മൂന്ന് എന്നത് സമയ രേഖയിൽ വളരെ ചെറിയ അളവ് ആണെങ്കിലും വികസനം വികസനം എന്ന് നാലുപാടും കേൾക്കുന്ന ഈ കാലഘട്ടത്തിൽ അപർണ പറഞ്ഞ ഇല്ലിക്കൂട്ടങ്ങളും മരങ്ങളും നിറഞ്ഞ വഴികിരുപുറവും കൂറ്റൻ കോൺക്രീറ്റ് സൗധങ്ങളാണിന്ന്.
എട്…

ശലഭ്

Image
എന്തോ ആവശ്യത്തിനു കത്രിക തിരക്കി ആയിരുന്നു അവൻ ഞങ്ങളുടെ മുറിയിലേക്ക് വന്നത്. ശലഭ് എന്നാണവന്റെ പേര്. സ്വദേശം റാന്നി എന്നാണ് അറിവ്. ചെക്കൻ ഞങ്ങൾ താമസിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ആണ് താമസിക്കുന്നത്. കോളേജിലേക്ക് പോകാനും വരാനും കുറച്ചു ദൂരമേ ഉള്ളു എന്നതാണ്‌ ഞങ്ങളേപ്പോലെ അവനും ഈ ചൂള പോലെ ചുട്ടു പൊള്ളുന്ന കെട്ടിടത്തിലേക്ക് താമസിക്കാൻ വരാനുള്ള കാരണം. ഞങ്ങൾ മൂന്നു പേരും ; മൂന്നു പേരെന്നു പറഞ്ഞാൽ ഞാനും രൂപേഷ് രാമസ്വാമിയും പിന്നെ ഫിറോസ് ഖാനും ; അവനേക്കാൾ രണ്ടു വർഷം സീനിയർ ആയതുകൊണ്ടാകണം അവൻ അധികം അടുപ്പത്തിനു വരാറില്ല. സംസാരം പോലുമില്ല എന്ന് പറയുന്നതാകും കൂടുതൽ ശരി. വൈകിട്ടത്തെക്കുള്ള പയർ വെള്ളത്തിൽ കുതിരാൻ ഇടുന്നതിന്റെ തിരക്കിൽ ഫിറോസ് അടുക്കളയിൽ ആയിരുന്നു. സ്വാമിയാകട്ടെ ജ്യോതിഷ രത്നം Dr. ഡി ഗോപാല പണിക്കർ തയ്യാറാക്കിയ നക്ഷത്ര ഫലം 2011 എന്ന പുസ്തകത്തിൽ കണ്ണും നട്ടിരിക്കുകയാണ്. ആറാം സെമസ്റ്റർ കടന്ന് കൂടുമോ എന്നറിയണം അതിനു വേണ്ടിയാണ്. ഞാൻ മാത്രം എന്തോ ആലോചിച്ചു കൊണ്ട് തറയിൽ വിരിച്ച പുൽപ്പായിൽ നീണ്ടു നിവർന്നു കിടക്കുന്നു. ഈ സമയത്താണ് ശലഭ് വരുന്നത്. കൂടുതലൊന്നും ചോദിക്കാതെ ഞാൻ കത്രിക എടുത…

ഒരു നദീതട സംസ്കാരത്തിന്റെ പതനം : അവലോകനം

Image
സെറയുടെ തൂവെള്ളനിറമുള്ള ക്ളോസറ്റിനു മുകളിൽ കുന്തിച്ചിരുന്ന് ഇന്നലെ കഴിച്ച പൊറോട്ടയുമായി മൽപിടുത്തം നടത്തികൊണ്ടിരിക്കവേയാണ് അത് കണ്ണിൽ പെട്ടത്.  "ജാനോ നീ ഇത് കണ്ടോ..?" കുമാരൻസാർ ഭാര്യയെ നീട്ടി വിളിച്ചു.. "എന്ത് കണ്ടോന്നു നിങ്ങടെ.....തിരക്കിട്ട് പണി എടുക്കുമ്പോഴാകലപില കലപില കലപില കലപില കലപില കലപില കലപില......" ഭാര്യയുടെ കലപില കേട്ടപ്പോഴാണ് അയാൾക്ക് സ്ഥലകാല ബോധം ഉണ്ടായത്.
ഭാര്യയോടു കോർക്കുന്നത് നല്ലത്തിനല്ല !! തിരിച്ചൊന്നും പറയാതെ താൻ കണ്ട കാഴ്ചയിലേക്ക് തന്നെ കൗതുകത്തോടെ നോക്കി ഇരുന്നു. കക്കൂസിൽ മരകട്ടലയുടെ അടിയിൽ ഒരു ചെറിയ ദ്വാരം. സൂചിക്കനമേ ഉള്ളു. അതിൽ നിന്നും കറുത്ത ഉറുമ്പുകൾ വരി വരിയായി മാർച്ചു ചെയ്തു പോകുന്നു. ഓരോരുത്തരുടെ പിന്നിലും അരിച്ചാക്കു പോലെ എന്തോ ഉണ്ട്, മുട്ടകൾ ആയിരിക്കണം. അതും ചുമന്നു പോകുന്ന കൊച്ചു കൊച്ചു സംഘങ്ങളുടെ ഒരു കൂട്ടം. ഓരോ സംഘത്തിന് മുന്നിലും നേതാവെന്ന പോലെ ചുമടെടുക്കാതെ നടക്കുന്ന ഒരു ഉറുമ്പുണ്ട്. ബാക്കി എല്ലാവരും അവനെ പിന്തുടരുന്നു. നല്ല കൗതുകമുള്ള കാഴ്ച തന്നെ. ഇപ്പോൾ കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന 'ചരിത്രാതീത നാഗരികതകൾ' എന്ന പ…