അവിരാമം

സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. ക...

2018, ഏപ്രിൽ 16, തിങ്കളാഴ്‌ച

അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്ന്.



ചില ഓർമകൾ ഓടിയെത്തുന്നത് അപ്രതീക്ഷിതമായിട്ടാകും. ഇഷ്ടമുള്ള കവിതാ ശകലങ്ങൾ കമെന്റ് ചെയ്യൂ എന്നഭ്യർത്ഥിച്ചുകൊണ്ട് 'The readers circle' ഇൽ ഒരു പോസ്റ്റ് കണ്ടിരുന്നു. കവിതകൾ വായിക്കുന്ന ശീലമില്ലാത്തത് കൊണ്ട് അത് ശ്രദ്ധിക്കാൻ പോയില്ല. ആകസ്മികമായി ഒരു സുഹൃത്തിന്റെ കമന്റ് കണ്ട് കൗതുകത്താൽ അങ്ങോട്ടേക്കൊന്നെത്തി നോക്കി.

"
ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു...
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ
നിന്നെനിക്കേതു സ്വർഗം വിളിച്ചാലും"

കവി ശ്രീ.മധുസൂദനൻ നായരുടെ ശബ്ദത്തിൽ പിന്നീടൊരിക്കൽ കേൾക്കുവാനിടയായ ഈ വരികൾ ആദ്യമായി കാണുന്നത്. കോളേജ് ജീവിതത്തിന്റെ അവസാന ദിവസങ്ങളിലായിരുന്നു. കലാലയത്തോട് വിടപറയാൻ മൂന്നോ നാലോ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരു ദീർഖ നിശ്വാസത്തോടെ , ഭിത്തിയിൽ ഈ ഇടത്തെ അത്രമേൽ ഇഷ്ടപ്പെട്ടിരുന്ന ആരോ കോറിയിട്ട വരികൾ , വായിക്കാൻ കണ്ണ് അല്പം തുടക്കേണ്ടി വന്നിരുന്നോ..? അടരുകയാണെന്ന യാഥാർഥ്യം ഹൃദയത്തെ വരിഞ്ഞു മുറുകിയ ദിവസങ്ങളുടെ ഓർമകൾ വീണ്ടും കടന്നു വന്നിരിക്കുന്നു. റീ പെയിന്റിങ്ങിൽ ഇതുപോലെ ഒരായിരം നൊമ്പരങ്ങൾ ആ ഭിത്തിയിൽ നിന്നും മാഞ്ഞു പോയിട്ടുണ്ടാകും. പക്ഷേ മനസിൽ കോറിയിട്ട ഈ വരികൾളിൽ തെളിയുന്ന ചിത്രങ്ങൾക്ക് മിഴിവേറും.

ആറു വർഷങ്ങൾക്കിപ്പുറത്ത് നിന്ന്.

ഇതുകൂടി വായിച്ചു നോക്കൂ