അവിരാമം

സി.വി.ഉണ്ണികൃഷ്ണന്‍ ആവി പറക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഉമ്മറക്കോലായിലിരുന്നു തിമിര്‍ത്തു പെയ്യുന്ന മഴ കണ്ടാസ്വദിക്കുകയായിരുന്നു. ക...

2018, ഏപ്രിൽ 16, തിങ്കളാഴ്‌ച

നീർമാതളത്തിന്റെ കൂട്ടുകാരി


ആദ്യമായിട്ടാണെന്നു തോന്നുന്നു, ഒരു മലയാളി author ഗൂഗിൾ ഡൂഡിലിൽ feature ചെയ്യപ്പെടുന്നത്.

'എന്റെ കഥ' ആദ്യമായി വായിച്ചത് up സ്‌കൂൾ കാലഘട്ടത്തിൽ ആയിരുന്നു. ഒരു മായില്പീലിയുടെ പുറംചട്ടയുള്ള കീറിപ്പറിഞ്ഞൊരു ബുക്ക് ആയിരുന്നു അത്. ഒരു 'കൊച്ചു പുസ്തകം' വായിക്കുന്ന പോലെ ജാള്യതയോടെ കൃമമില്ലാതെ പല താളുകളായി വായിച്ചു.



പിന്നീട് ഹൈസ്‌കൂൾ പ്ലസ് 2 കാലത്തായി എഴുത്തുകാരിയുടെ രണ്ടു രചനകൾ ഉള്ളുലച്ചു. ആദ്യത്തേത് നെയ്‌പ്പായസം , വല്ലാത്തൊരു കഥ തന്നെ. അടുത്തത് ഒരു poem ആയിരുന്നു. ഹയർ സെക്കണ്ടറി ഇംഗ്ളീഷിൽ പഠിക്കാൻ ഉണ്ടായിരുന്നത്. വരികൾ മറന്നു. ഒരു അമ്മ മകനെക്കുറിച്ചു ചിന്തിക്കുന്ന കാര്യങ്ങൾ ആയിരുന്നു. അണ്ണാരക്കണ്ണനെക്കുറിച്ചുള്ള കളിയിലൂടെ കുഞ്ഞുങ്ങൾക്ക് ചോറുകൊടുക്കുന്ന അമ്മ. അവരുടെ വസ്ത്രങ്ങൾ ഇസ്തിരിയിടുന്ന അമ്മ. ആ അമ്മ ഒടുവിൽ ഒറ്റക്കാകുന്നു. മാധാവിക്കുട്ടിയെ കൂടുതൽ വായിക്കാനുള്ള ആഗ്രഹം കൂട്ടി ഈ രണ്ടു രചനകളും.

പക്വതയോടെ കാര്യങ്ങളെ സമീപിക്കാൻ തുടങ്ങിയ കാലത്ത് ഒരിക്കൽ കൂടി 'എന്റെ കഥ' വായിച്ചു. മാധവിക്കുട്ടിയുടെ തുറന്നെഴുത്തുകൾ എഴുതിയ കാലത്ത് എത്രമാത്രം സ്വീകരിക്കപ്പെട്ടിരുന്നു എന്ന് ചിന്തിച്ചു. സാമൂഹ്യ മാധ്യമങ്ങൾ ഒന്നുമില്ലാതിരുന്നത് കൊണ്ട് ഒരുപക്ഷേ അവർ നേരിട്ട കല്ലേറുകളുടെ എണ്ണം ഒരുപക്ഷേ കുറവായിരിക്കണം. ശ്ലീലതയുടെയും അശ്ലീലതയുടെയും അതിർ വരമ്പുകൾ വായിക്കുന്നവർ നിശ്ചയിക്കട്ടെ , യാഥാർഥ്യങ്ങൾ എല്ലായ്പ്പോഴും എല്ലാവർക്കും മധുരിക്കണം എന്നില്ലല്ലോ.
അവർ എന്റെ പ്രിയപ്പെട്ട എഴുത്തുകാരി തന്നെ.
മാധവിക്കുട്ടിയുടെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട രചനകൾ 'രുഗ്മിണിക്കൊരു പാക്കുട്ടിയും' , 'നെപ്പയാസവും', 'ബാല്യകാല സ്മരണകളും'
നിങ്ങളുടേതോ?
മാധവിക്കുട്ടി/കമലാ ദാസ്/ കമലാ സുരയ്യയുടെ എഴുത്തുകളെ എങ്ങിനെ കാണുന്നു?

 
അർവിൻ 
ഫെബ്രുവരി ഒന്നാം തീയതി The Reader's circle എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ കുറിച്ചത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതുകൂടി വായിച്ചു നോക്കൂ