"ഇരുളിന് മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു...
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ
നിന്നെനിക്കേതു സ്വർഗം വിളിച്ചാലും"
കവി ശ്രീ.മധുസൂദനൻ നായരുടെ ശബ്ദത്തിൽ പിന്നീടൊരിക്കൽ കേൾക്കുവാനിടയായ ഈ വരികൾ ആദ്യമായി കാണുന്നത്. കോളേജ് ജീവിതത്തിന്റെ അവസാന ദിവസങ്ങളിലായിരുന്നു. കലാലയത്തോട് വിടപറയാൻ മൂന്നോ നാലോ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരു ദീർഖ നിശ്വാസത്തോടെ , ഭിത്തിയിൽ ഈ ഇടത്തെ അത്രമേൽ ഇഷ്ടപ്പെട്ടിരുന്ന ആരോ കോറിയിട്ട വരികൾ , വായിക്കാൻ കണ്ണ് അല്പം തുടക്കേണ്ടി വന്നിരുന്നോ..? അടരുകയാണെന്ന യാഥാർഥ്യം ഹൃദയത്തെ വരിഞ്ഞു മുറുകിയ ദിവസങ്ങളുടെ ഓർമകൾ വീണ്ടും കടന്നു വന്നിരിക്കുന്നു. റീ പെയിന്റിങ്ങിൽ ഇതുപോലെ ഒരായിരം നൊമ്പരങ്ങൾ ആ ഭിത്തിയിൽ നിന്നും മാഞ്ഞു പോയിട്ടുണ്ടാകും. പക്ഷേ മനസിൽ കോറിയിട്ട ഈ വരികൾളിൽ തെളിയുന്ന ചിത്രങ്ങൾക്ക് മിഴിവേറും.
ആറു വർഷങ്ങൾക്കിപ്പുറത്ത് നിന്ന്.